സിപിഎം എസ്എഫ്ഐയെ നിലയ്ക്കു നിർത്താനുള്ള നടപടികളിലേക്കു നീങ്ങുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ കർശന നിർദേശങ്ങൾ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ ഫ്രാക്ഷൻ വിളിച്ചു നൽകാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
പാർട്ടിക്കും ഇടതു മുന്നണിക്കും സർക്കാരിനും സമീപകാലത്ത് എസ്എഫ്ഐ ഉണ്ടാക്കിയ ചീത്തപ്പേരിനെതിരെ കടുത്ത വിമർശനമാണ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഉണ്ടായത്. 17 മുതൽ 19 വരെ ഇഎംഎസ് അക്കാദമിയിൽ നടക്കുന്ന എസ്എഫ്ഐ പഠനക്യാംപിനു പാർട്ടി നിർദേശങ്ങൾ കൈമാറും.
അതിന് അനുസൃതമായ ചർച്ച അവിടെ നടത്തി തിരുത്തൽ താഴേത്തലം വരെ നടപ്പാക്കാനാണ് തീരുമാനം. നേതൃത്വത്തിലുള്ള അഴിച്ചുപണി പഠന ക്യാംപിൽ തന്നെ ഉണ്ടാകുമെന്ന അഭ്യൂഹവും പരന്നിട്ടുണ്ട്. പക്വത ഇല്ലാത്ത നേതൃത്വമാണ് മിക്ക തലങ്ങളിലും സംഘടനയ്ക്ക് ഉള്ളതെന്നും അവരെ അഴിച്ചുവിടുന്നതു വലിയ ദോഷം ചെയ്യുമെന്നും അഭിപ്രായം യോഗത്തിൽ ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക