ജോധ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ മാനസിക അസ്വാസ്ഥ്യമുള്ള രോഗികളുടെ കാലുകളില്‍ എലി കടിച്ചതായി പരാതി. എംഡിഎം ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗത്തിലാണ് സംഭവം ഉണ്ടായത്. എലികള്‍ രോഗികളുടെ കാലുകള്‍ കടിച്ചുകീറുന്നതായി ആവര്‍ത്തിച്ചുള്ള പരാതികളെ തുടര്‍ന്ന് തിങ്കളാഴ്ച്ച അഡ്മിനിസ്ട്രേഷന് ഇക്കാര്യം അന്വേഷിക്കാന്‍ അന്വേഷണ സമിതിയെ നിയോഗിച്ചു.
കഴിഞ്ഞ ആഴ്ച സമാനമായ സംഭവങ്ങളെക്കുറിച്ച് കുറഞ്ഞത് നാല് മാനസിക രോഗികളുടെ കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെങ്കിലും, ആശുപത്രിയിലെ കീടനിയന്ത്രണത്തിന്റെ ഉത്തരവാദിത്തമുള്ള ഏജന്‍സിയായ രാജസ്ഥാന് പെസ്റ്റ് കണ്ട്രോളിനെതിരെ നടപടിയെടുക്കാന്‍ ആശുപത്രി ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കച്ച്വാഹ പറഞ്ഞു.
രോഗികളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സൈക്യാട്രി വാര്‍ഡില്‍ കീടനാശിനി തളിക്കുന്നതില്‍ അപകടസാധ്യതയുണ്ടെന്ന് വ്യക്തമാക്കിയ അഡ്മിനിസ്ട്രേഷന് വാര്‍ഡ് ഒഴിപ്പിക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക