മമ്മൂട്ടിയും ജിയോ ബേബിയും ഒന്നിക്കുന്ന ചിത്രമാണ് ‘കാതൽ- ദി കോർ’. തെന്നിന്ത്യൻ നടി ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോഴിതാ ചിത്രം ഡയറക്ട് ഒടിടി റിലീസിനെത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.
മമ്മൂട്ടി ഓൺലൈൻ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വിവരം പങ്കുവെച്ചിട്ടുള്ളത്. ഏത് ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രം സ്ട്രീം ചെയ്യുക എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണ് കാതൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക