വരാനിരിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു അല്‍ഫോണ്‍സ് പുത്രന്. ഗിഫ്റ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് അൽഫോൻസ് ഇക്കാര്യം അറിയിച്ചത്. തമിഴ് ചിത്രത്തിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സാന്‍ഡി, കോവൈ സരള, സഹന സര്‍വേഷ്, സമ്പത്ത് രാജ്, രാഹുല്‍, ചാര്‍ലി, റെയ്ച്ചല്‍ റബേക്ക, ക്രോഫോര്‍ഡ്, ഗോപാലന് പാലക്കാട്, സൈക്കിള്‍ മണി എന്നിവരാണ് ഗിഫ്റ്റില്‍ അഭിനയിക്കുന്നത്. റോമിയോ പിക്ചേഴ്സ്സാണ് നിര്‍മ്മാണം.
ഇളയരാജയാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഏഴ് പാട്ടുകള്‍ ഉണ്ടാകും. ഇളയരാജ ഒരു ഗാനം ആലപിക്കുന്നുമുണ്ട്. കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിങ് എന്നിവ നിര്‍വഹിക്കുന്നത് അല്‍ഫോണ്‍സ് പുത്രന് തന്നെയാണ്. ഗിഫ്റ്റിന്റെ ചിത്രീകരണം പുരോഗമിക്കുകയാണെന്ന് പോസ്റ്ററില്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇളയരാജയുമൊത്തുള്ള ചിത്രം അല്‍ഫോണ്‍സ് പങ്കുവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക