ഫോറൻസിക്കിന്റെ വിജയത്തിനുശേഷം സംവിധായകൻ അഖിൽ പോൾ – അനസ്ഖാൻ, നിർമ്മാതാവ് രാജു മല്യത്ത് ടൊവിനോ തോമസ് എന്നിവർ ഒരുമിക്കുന്ന ചിത്രമാണ് ഐഡന്റിറ്റി. ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർ താരം തൃഷ നായികയായി എത്തുന്നു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
എറണാകുളം, ബംഗളൂരു, മൗറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുന്നു. രാഗം മൂവീസിന്റെ ബാനറിൽ രാജു മല്യത്ത് സെഞ്ച്വറി കൊച്ചുമോനുമായി ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
2018-ൽ ശ്യാമപ്രസാദിന്റെ ‘ഹേ ജൂഡ്’ എന്ന ചിത്രത്തിലൂടെ നിവിൻ പോളിയ്ക്കൊപ്പമാണ് തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മോഹൻലാലിന്റെ ‘റാം’ എന്ന ത്രില്ലർ ചിത്രത്തിലും തൃഷ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക