മഴക്കാലത്ത് ചർമ്മ പ്രശ്നങ്ങൾ വർധിക്കാൻ വളരെ സാധ്യത കൂടുതലാണ്. ഈ ചർമ്മ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ ധാരാളം വെള്ളം കുടിക്കുന്നത് ഒരു പരിധിവരെ പ്രശ്നങ്ങളെ ഇല്ലാതാക്കും. ചർമ്മത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ, അണുബാധ തുടങ്ങിയ പ്രശ്നങ്ങൾ മാറ്റാൻ കറ്റാർവാഴയുടെ ജെൽ ചർമ്മത്തിൽ പുരട്ടി മസാജ് ചെയ്യുന്നത്ഗുണം ചെയ്യും. മഴക്കാലത്തെ മുഖത്ത് കൂടുതലായി കാണപ്പെടുന്ന എണ്ണമയം മാറ്റാൻ വെള്ളരിക്കയുടെ നീരും പനിനീരും സമം ചേർത്ത് പുരട്ടിയാൽ മതി.
ആന്റി ബാക്ടീരിയൽ ആന്റിവൈറൽ ആൻഡ് ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ആര്യവേപ്പ് അരച്ച് പുരട്ടുന്നത് അണുബാധ തിണർപ്പ്, മുഖക്കുരു എന്നിവക്കെല്ലാം ശാശ്വതമായ പരിഹാരമാണ്. കുതിർത്തെടുത്ത ഉലുവ അരച്ച് മുഖത്തു പുരട്ടുന്നത് അണുബാധയും മുഖക്കുരുവും ചെറുക്കുന്നതിന് സഹായിക്കും. ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ ചർമ്മ രോഗത്തിന് ഏറെ ഗുണപ്രദമായ ഒന്നാണ്. ശുദ്ധമായ ചന്ദനം പാലും ചേർത്ത് മുഖത്തു പുരട്ടുന്നത് മുഖക്കുരു മാറുന്നതിനും മുഖത്തെ പാടുകൾ മാറുന്നതിനും സഹായിക്കും. ഗ്രീൻ ടീ, ഇഞ്ചി, ചെറുനാരങ്ങ, തുളസി, ലാവണ്ടർ എന്നിവയൊക്കെ അടങ്ങിയ ചായകൾ കുടിക്കുന്നതും ചർമ്മ പ്രശ്നങ്ങൾ മാറാൻ വളരെ നല്ലതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക