തിരുവനന്തപുരം: സംഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഉയർന്നതോടെ വിവിധ ഡാമുകൾ തുറന്നു. പത്തനംതിട്ടയിൽ മണിയാർ ഡാം തുറന്ന സാഹചര്യത്തിൽ പമ്പ, കക്കാട്ടാർ തീരങ്ങളിൽ വസിക്കുന്നവർക്കായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഇടുക്കിയിലെ കല്ലാർകുട്ടി ഡാം തുറന്നു. രണ്ട് ഷട്ടറുകൾ 15 സെന്റി മീറ്റർ വീതം ഉയർത്തി. പാംബ്ല ഡാമും ഉടൻ തുറക്കുമെന്നാണ് വിവരം. പെരിയാർ, മുതിരപ്പുഴ തീരവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2307.84 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 15% ആണ്. കെഎസ്ഇബിയുടെയും ജലസേചന വകുപ്പിന്റെയും അണക്കെട്ടുകളിലെ ജലനിരപ്പും ഉയർന്നു. കെഎസ്ഇബി ഡാമുകളിൽ 17 % വെള്ളമുണ്ട്. കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്ത് യെല്ലോ അലർട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക