മുടിയുടെ എല്ലാ പ്രശ്നങ്ങളും ഒന്നിച്ചെത്തുന്ന സമയമാണ് മഴക്കാലം. മഴക്കാലത്ത് മുടി കൊഴിച്ചിലും പൊട്ടലും രൂക്ഷമാണ്. അന്തരീക്ഷത്തിലുണ്ടാകുന്ന ഈർപ്പവും മലിനീകരണവുമെല്ലാം മുടിയുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും നശിപ്പിക്കുന്നു. താരൻ, മുടി കൊഴിച്ചിൽ, തലയിൽ ചൊറിച്ചിൽ ഉൾപ്പെടെ മുടിയുടെ എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് രൂക്ഷമാകുന്നു. എന്നാൽ ഇവയെല്ലാം എളുപ്പത്തിൽ പരിഹരിക്കാനും കഴിയും. മഴക്കാലത്ത് മുടിക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും വീട്ടിൽ തന്നെ പരിഹരിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
മുടിയുടെ സംരക്ഷണത്തിനായി നാം ഉപയോഗിക്കുന്ന ഷാംപൂ, കണ്ടീഷണര്‍ എന്നിവ കെമിക്കലുകള്‍ അടങ്ങിയതാവാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം.
മഴക്കാലത്ത് മുടിയുടെ പരിചരണത്തിനായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക
1. മഴക്കാലത്ത് എന്നും മുടി കഴുകുന്നത് ഒഴിവാക്കാം, ഒന്നിടവിട്ട ദിവസങ്ങളില്‍ മുടി കഴുകി യോജിച്ച കണ്ടീഷണര്‍ ഉപയോഗിക്കാം.
2. ഡ്രയർ ഉപയോഗിക്കാതെ സ്വാഭാവിക രീതിയിൽ തന്നെ മുടി ഉണക്കുക, കൂടാതെ, മുടി ചീകാനായി പല്ലകന്ന, വൃത്തിയുള്ള ചീപ്പ് മാത്രം ഉപയോഗിക്കുക.
3. മഴ വെള്ളത്തില്‍ മുടി നനഞ്ഞുവെങ്കില്‍ തീര്‍ച്ചയായും ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം. കാരണം മഴവെള്ളം മുടിയുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.
4. മഴക്കാലത്ത് പ്രത്യേകിച്ച് ഉറങ്ങുമ്പോള്‍ സാറ്റിന് തലയിണ ഉപയോഗിക്കാം. കൂടുതല്‍ പരുക്കന്‍ തലയിണ ഉപയോഗിക്കുന്നത് മുടി പൊട്ടാന്‍ ഇടയാക്കും.
5. ചൂടാക്കിയ എണ്ണയിൽ അൽപ്പം നാരങ്ങാനീരോ ഓറഞ്ച് നീരോ ചേർത്ത് തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകി കളയാം.
6. ലൂസ് ഹെയർസ്റ്റൈലുകൾ പരീക്ഷിക്കാവുന്ന ഒരു സമയം കൂടിയാണ് മഴക്കാലം. നീളമുള്ള മുടിക്കു ലൂസ് ബണ്ണും നീളം കുറഞ്ഞ മുടിക്കു ലൂസ് പോണിയും ട്രൈ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക