നിമിഷനേരം കൊണ്ട് തയ്യാറാക്കാവുന്ന ഒരു തക്കാളി കറി ഇങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിനായി ആദ്യം നാല് തക്കാളി കഷ്ണങ്ങളാക്കി മുറിച്ചു വയ്ക്കുക. ഒരു സവാളയുടെ പകുതി ഭാഗവും മുറിച്ചെടുക്കാം.
ഇനി ഒരു പാൻ വെച്ച് ചൂടാക്കിയ ശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കാം. ഇനി തക്കാളി അരിഞ്ഞു വെച്ചതും സവാളയും ഇട്ടു കൊടുക്കുക. ഇതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി അരിഞ്ഞത് ചേർത്ത് കൊടുക്കാം. നല്ലതുപോലെ വഴറ്റിയെടുക്കുക.ശേഷം 4 വെളുത്തുള്ളി അരിഞ്ഞതും രണ്ട് പച്ചമുളക് ചേർത്തു കൊടുക്കാം. ഇത് ഒന്ന് ഇളക്കി യോജിപ്പിച്ചതിനുശേഷം കുറച്ച് കറിവേപ്പില കൂടി ചേർത്തു കൊടുക്കണം. നല്ലതുപോലെ മൂത്ത് വന്നതിനുശേഷം ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർക്കണം. നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം അടച്ച് വെച്ച് കുറഞ്ഞ തീയിൽ വേവിച്ചെടുക്കണം.
തക്കാളി നന്നായി വേവാൻ അനുവദിക്കണം.നല്ലതുപോലെ ബന്ധം ഒരു നുള്ള് പഞ്ചസാര ചേർത്തു കൊടുക്കുക. ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. ചോറിനോടൊപ്പവും ദോശക്കൊപ്പവും ചപ്പാത്തിക്ക് ഒപ്പവും എല്ലാം കഴിക്കാവുന്ന തക്കാളി കറി റെഡിയായി കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക