വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ കനത്ത മഴയില്‍ കണ്ണൂരില്‍ രണ്ടിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. ചെറുപുഴ ഉദയംകാണാക്കുണ്ട്, കാപ്പിമല എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. ചെറുപുഴയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ നാല് വൈദ്യുതി തൂണുകളും ടാര്‍ ചെയ്യാത്ത റോഡും ഒലിച്ചുപ്പോയി. കാപ്പിമലയില്‍ ആള്‍ത്താമസമില്ലാത്ത പ്രദേശത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഇത് വലിയ ദുരന്തം ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക