ചർമ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് കറ്റാർ വാഴ. കറ്റാർ വാഴയിൽ നിന്നെടുക്കുന്ന ജെല്ലിന് നിരവധി ഗുണങ്ങളുണ്ട്.
സൗന്ദര്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നവരുടെ ദൈനംദിന സൗന്ദര്യ സംരക്ഷണ മാർഗങ്ങളിൽ ഒന്നാണ് കറ്റാർ വാഴ ജെൽ. എല്ലാ തരം ചർമ്മക്കാർക്കും ഒരു മോയ്സ്ചറൈസറായി ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് ഈ കറ്റാർ വാഴ ജെൽ. താരൻ, ചൊറിച്ചിൽ തുടങ്ങിയ ഏതൊരു പ്രശ്നങ്ങൾക്കും കറ്റാർ വാഴ ജില്ല ഒരു പരിഹാരമായി പ്രവർത്തിക്കും. പുറത്ത് നിന്ന് വാങ്ങി ഉപയോഗിക്കുന്ന ഈ കറ്റാർ വാഴ ജെൽ വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്നതാണ്.
ആദ്യം തന്നെ നല്ലൊരു കറ്റാര്‍വാഴയുടെ തണ്ട് എടുക്കുക. കറ്റാര്‍വാഴ എടുക്കുമ്പോള്‍ നല്ല കട്ടിയുള്ളതും ഉള്ളില്‍ നല്ല ഫ്ലഷ് ഉള്ളതുമായ കറ്റാര്‍വാഴ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഇതാണ് പൊതുവില്‍ ചര്‍മ്മ സംരക്ഷണത്തിന് നല്ലത്. ഇതിന്റെ പുറത്തെ തൊലിയ്ക്ക് നല്ല പച്ച നിറമായിരിക്കും.
കറ്റാര്‍വാഴ നന്നായി കഴുകി അതിന്റെ പുറത്തെ അഴുക്കെല്ലാം നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്. അതിന് ശേഷം ഇതിന്റെ പുറത്തെ തൊലി നീക്കം ചെയ്ത് അതിന്റെ ഉള്ളില്‍ ഉള്ള മഞ്ഞ നിറത്തിലുള്ള ദ്രാവകം പൂര്‍ണ്ണമായും പോകുന്നത് വരെ തുറന്ന് വെക്കുക.
അതിലെ മഞ്ഞ ദ്രാവകം പോയതിന് ശേഷം ഒരു സ്പൂണ്‍ ഉപയോഗിച്ച് അല്ലെങ്കില്‍ നല്ല മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് അതിലെ വെള്ള നിറത്തിലുള്ള പള്‍പ്പ് സ്കൂപ്പ് ചെയ്ത് എടുക്കുക. അല്ലെങ്കില്‍ കത്തി ഉപയോഗിച്ച് അത് മാത്രം നീക്കി എടുക്കാവുന്നതാണ്.
ഇത്തരത്തില്‍ പള്‍പ്പ് എടുക്കുമ്പോള്‍ അമിതമായി എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഒരു ചെറിയ ബോട്ടിലില്‍ നിറയ്ക്കാവുന്ന അത്ര പള്‍പ്പ് മാത്രം എടുത്താല്‍ മതിയാകും.
ഇത്തരത്തില്‍ എടുത്ത് വെച്ച പള്‍പ്പ് നല്ല വൃത്തിയുള്ള പാത്രത്തില്‍ മാറ്റി വെക്കാന്‍ ശ്രദ്ധിക്കണം. അതിന് ശേഷം നല്ല വൃത്തിയുള്ള മിക്സിയുടെ ജാറില്‍ ഇട്ട് പതുക്കെ പതുക്കെ ഇത് അടിച്ച് എടുക്കുക. നല്ല സ്പീഡില്‍ അടിച്ച് എടുക്കാന്‍ പാടുള്ളതല്ല.
എയർ-ടൈറ്റഡ് ആയിട്ടുള്ള ശുദ്ധമായ ഒരു പാത്രത്തിലേക്ക് ഈ മിശ്രിതം ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് ശീതീകരിക്കുക. കുറഞ്ഞത് ഒരാഴ്ചയോളം ഇത് ഫ്രിഡ്ജിൽ കേടുപാടൊന്നും കൂടാതെയിരിക്കും.
ഈ പ്രകൃതിദത്ത ജെല്ല് ഇഷ്ടാനുസരണം നിങ്ങളുടെ ചർമത്തിലും മുടിയിലുമൊക്കെ ഉപയോഗിക്കാവുന്നതാണ്. പ്രകൃതിദത്ത ചേരുവകൾ മാത്രം കൊണ്ട് തയ്യാറാക്കുന്നതിനാൽ തന്നെ ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പുറത്തു നിന്നും വാങ്ങുന്നവയെ പോലെ രാസവസ്തുക്കൾ ഒന്നും തന്നെ അടങ്ങിയിട്ടില്ലാത്തതിനാൽ ഇതിൻറെ ഉപയോഗം നിങ്ങൾക്ക് പാർശ്വഫലങ്ങളൊന്നും നൽകുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക