റിഷി എസ്. കുമാര്‍ ഉപ്പും മുളകും പരമ്പരയിലെ മുടിയന് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ്. പതിവ് സീരിയല്‍ ഫോര്‍മാറ്റില്‍ നിന്നും മാറി വളരെ വ്യത്യസ്തവും രസകരവുമായ കഥാവഴിയിലൂടെയാണ് ഉപ്പും മുളകും സഞ്ചരിക്കുന്നത്. എന്നാല്‍ റിഷിയുടെ മുടിയന് എന്ന കഥാപാത്രത്തെ സീരിയലില്‍ ഇപ്പോള്‍ കാണാനില്ല.
ഇതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് റിഷി. കരിയറില്‍ നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ റിഷി വെളിപ്പെടുത്തിയത്. ”ഉപ്പും മുളകിന്റെ ഡയറക്ടറുമായുള്ള കുറച്ച് പേഴ്സണല്‍ ഇഷ്യൂസ് കൊണ്ടാണ് ഞാന്‍ മാറി നിന്നത്.”
”അവിടെയുള്ള എന്റെ വിശ്വസ്തനായ ഒരാളാണ് പറഞ്ഞത്. പേര് ഇപ്പോള്‍ പറയാന്‍ കഴിയില്ല. അവിടെ അച്ഛനും അമ്മയ്ക്കും (നിഷ സാരംഗ്, ബിജു സോപാനം) ഒന്നും ഡയറക്ടറോട് ചോദിക്കാന്‍ പറ്റില്ല. അവര്‍ക്ക് ലിമിറ്റുണ്ട്. ഇത് അയാളുടെ കളിയാണ്. അവര്‍ക്ക് എന്നെ മാറ്റാന്‍ എന്തൊക്ക വഴി ഉണ്ടായിരുന്നു.”
”അച്ഛനും അമ്മയും പറഞ്ഞിരുന്നു ഈ എപ്പിസോഡ് ഇടരുതെന്ന്. പക്ഷെ അദ്ദേഹം കേട്ടില്ല. ഉപ്പും മുളകും സീരിയല്‍ ആയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അത് സീരിയല്‍ ആയിരിക്കുന്നു. കരച്ചിലും ബഹളവും ഒക്കെയാണ് ഇപ്പോള്‍ സീരിയലില്‍. ഞങ്ങള്‍ക്ക് പലതും പ്രോമിസ് തന്നിട്ടാണ് നിര്‍ത്തിവെച്ചത് രണ്ടാമത് തുടങ്ങിയത്.”
”ഡയറക്ടറില്‍ നിന്നും ഒരുപാട് ടോര്‍ച്ചര്‍ അനുഭവിച്ചിട്ടുണ്ട്” എന്നാണ് റിഷി തുറന്നു പറഞ്ഞിരിക്കുന്നത്. മുമ്പ് നീലുവായി അഭിനയിക്കുന്ന നടി നിഷ സാരംഗും ഉപ്പും മുളകും സീരിയലിന്റെ ഭാഗമായ ശേഷം താന്‍ ചില ദുരിതങ്ങള്‍ അനുഭവിച്ചതായി വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക