മലപ്പുറം: മലപ്പുറം മമ്പാട് എട്ടു വയസ്സുകാരനു നേരെ തെരുവുനായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നായക്കൂട്ടം ആക്രമിക്കുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്.
സന്നദ്ധ സേവന സംഘടനയായ എമര്‍ജന്‍സി റെസ്ക്യൂ ഫോഴ്സ് അംഗമായ ഡെന്നി എബ്രഹാമിന്റെ മകന് ജോയലിനാണ് നായ്ക്കളുടെ കടിയേറ്റത്. നിലവില്‍ കുട്ടി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക