കൊച്ചി: നിമയില്‍ പാടാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കാഴ്ച പരിമിധിയുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. യൂട്യൂബര്‍ കൂടിയായ ജീമോന്‍ കല്ലുപുരയ്ക്കലാണ് പിടിയിലായത്. മുനമ്പം പൊലിസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മുനമ്പത്തുള്ള റിസോര്‍ട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നണി ഗായികയാക്കാം എന്ന് വാഗ്ദാനം നല്കി പെണ്‍കുട്ടിയുടെ അകൗണ്ടില്‍ നിന്ന് പണം കൈക്കലാക്കിയ പ്രതി പിന്നീട് നിരന്തരം ലൈംഗികമായും ഉപയോഗിച്ചു.
ജീമോനെതിരെ പോക്സോ വകുപ്പ് പ്രകാരം എറണാകുളം പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക