മലപ്പുറം: ഏക സിവിൽ കോഡ് സെമിനാറിലേക്കുള്ള CPIM ക്ഷണത്തെ കുറിച്ച് ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്. രാവിലെ ഒൻപതരക്ക് പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാണ് യോഗം. സി.പി.എമ്മിന്റെ ക്ഷണം സംബന്ധിച്ച് ലീഗിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്.
ലീഗിന്റെ നിലപാടിനായി കാത്തിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ്. കോണ്‍ഗ്രസിന് അതൃപ്തിയുണ്ടാക്കാതെ തീരുമാനമെടുക്കുക എന്നതാണ് ലീഗ് നേരിടുന്ന വെല്ലുവിളി. സെമിനാറിലേക്ക് ക്ഷണം ലഭിച്ച ഘട്ടത്തിൽ തന്നെ നിരസിക്കണമായിരുന്നുവെന്നാണ് കോൺഗ്രസിനൊപ്പം ഒരു വിഭാഗം മുസ്ലീം ലീഗ് നേതാക്കളുടെയും അഭിപ്രായം. നേരത്തെ CPIM സെമിനാറിൽ പങ്കെടുക്കാൻ സമസ്ത തീരുമാനിച്ചതോടെ മുസ്ലിം ലീഗ് സമ്മർദ്ദത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക