കർഷകനായ അട്ടപ്പാടി പാടവയൽ മയിൽസ്വാമിയുടെ രണ്ടര വയസ്സുള്ള പശുവിനെയാണ് പുലി ആക്രമിച്ച് കൊന്നത്. കൃഷിസ്ഥലത്ത് മേയാൻ വിട്ടിരുന്ന പശുവിനെയാണ് പുലി ആക്രമിച്ചത്. കഴിഞ്ഞ ദിവസം അട്ടപ്പാടി നരസിമുക്ക് കൊട്ടമേട് മയിൽസ്വാമിയുടെ കൃഷിയിടത്തിൽ കെട്ടിയിട്ടിരുന്ന രണ്ട് ആടുകളെ നായ്ക്കൾ കടിച്ചു കൊന്നിരുന്നു.
വരുണ്‍ ധവാൻ- ജാൻവി കപൂർ ചിത്രം ‘ബാവല്‍’ ട്രെയിലര്‍ പുറത്തിറങ്ങി
മാത്രമല്ല, കഴിഞ്ഞ മാസവും അട്ടപ്പാടിയിലെ വിവിധ ഭാഗങ്ങളിൽ പശുക്കളും ആടുകളുമുൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ പുലിയുടെ ആക്രമണത്തിന് വിധേയമായിട്ടുണ്ട്. പ്രദേശത്ത് കാട്ടാനയുടെ ഭീഷണിയ്ക്ക് പുറമെയാണ് ഇത്തരം വന്യമൃഗങ്ങളുടെ ഭീഷണിയും ജനങ്ങൾക്ക് നേരിടേണ്ടി വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക