അഗളി അരളിക്കോണം ഊരിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ചിരുന്ന നാടൻ തോക്ക് കണ്ടെത്തി. അഗളി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഊരിലെ വെള്ളിങ്കിരിയുടെ മകൻ രാജേന്ദ്രൻ നാടൻ തോക്ക് കൈവശം വച്ചതായി കണ്ടെത്തിയത്.
പ്രമേഹമുള്ളവർ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ ഇവയാണ്
വീട്ടിൽ ചാരായം സൂക്ഷിച്ചു വച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രാജേന്ദ്രനെയും നാടൻ തോക്കും അനന്തര നടപടികൾക്കായി പുതൂർ പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന്, ഇയാളെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക