ചേർത്തലയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന എട്ടുവയസ്സുകാരി മരിച്ചു. ചേർത്തല മരുത്തോർ വട്ടം ശ്രീവരാഹത്തിൽ ലാപ്പള്ളി മഠം മനോജ് -രോഹിണി ദമ്പതികളുടെ മകൾ സാരംഗി (8) ആണ് മരണപ്പെട്ടത്. വെള്ളിയാങ്കുളം ഗവൺമെന്റ് എൽ പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് സാരംഗി.
പനിബാധിച്ച് ചേർത്തല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സാരംഗിയെ പനി കൂടിയതിനെത്തുടർന്ന് ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രിയാണ് കുട്ടി മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക