മന്ത്രി വി.ശിവൻകുട്ടിയുടെ പൈലറ്റ് വാഹനമിടിച്ച് ആംബുലൻസ് മറിഞ്ഞു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ വച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പൈലറ്റ് വാഹനത്തിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലമൺ ജംഗ്ഷനിലുള്ള ട്രാഫിക് സിഗ്നലിൽ വച്ചാണ് അപകടം ഉണ്ടായത്.
നെടുമങ്ങാട് ആശുപത്രിയിൽ നിന്നും കൊട്ടാരക്കരയിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലൻസും അടൂരിൽ നിന്നും പുനലൂരിലേക്ക് വരികയായിരുന്ന മന്ത്രിയുടെ പൈലറ്റ് വാഹനവും ആണ് കൂട്ടിയിടിച്ചത്. ട്രാഫിക്കിൽ ഉണ്ടായിരുന്ന പോലീസ് സിഗ്നൽ നൽകിയതിനെത്തുടർന്ന് ആംബുലൻസ് നീങ്ങുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെയും കൊട്ടാരക്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിന് ആയാണ് മന്ത്രി വി.ശിവൻകുട്ടി എത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക