ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ രൂക്ഷമായി വിമർശിച്ച് മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. വിഡി സതീശൻ്റേത് വർഗീയവാദികളുടെ നിലപാടാണെന്നാണ് റിയാസ് കുറ്റപ്പെടുത്തിയത്.
ജമാഅത്തെ ഇസ്ലാമിയുടെ നിലപാടാണ് പ്രതിപക്ഷ നേതാവിന് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം സെമിനാറിനെ എതിർക്കുന്നത് ജമാഅത്ത് അജണ്ടയോടെയാണ് എന്നും റിയാസ് കൂട്ടിച്ചേർത്തു.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും എടുത്ത നിലപാടുകളിൽ കോൺഗ്രസ് അണികൾ അതൃപ്തരാണ്. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് സെമിനാറുകൾ രാജ്യത്ത് നടക്കും. അതിന്റെ തുടക്കമാണ് കോഴിക്കോട് നടക്കുന്നത്. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ആഗ്രഹിക്കുന്ന കൂട്ടായ്മയാണ് ഈ സെമിനാർ. കോൺഗ്രസിനെ സെമിനാറിന് വിളിക്കാതിരുന്നത് കോൺഗ്രസിന്റെ ഇരട്ടത്താപ്പ് കാരണം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക