മലയാള സിനിമ താരങ്ങളായ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി എന്നിവർ യുകെയിലെ കെന്റിൽ ഉള്ള ലാവണ്ടർ ഫാം സന്ദർശിച്ചു. താരങ്ങൾ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ലാവണ്ടർ ഫാമിൽ ഒന്നായ കാസിൽ ഫാമിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചു. താരങ്ങൾക്കൊപ്പം കുഞ്ചാക്കോ ബോബന്റെ കുടുംബവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയ ബിനീഷ് ചന്ദ്രയും ഉണ്ട്.
മാഞ്ചസ്റ്ററിൽ വച്ച് നടന്ന ആനന്ദ് ടിവി അവാർഡ് നൈറ്റിൽ പങ്കെടുക്കാനാണ് മൂന്നുപേരും യുകെയിലെത്തിയത്. മികച്ച നടിക്കുള്ള പുരസ്കാരം മഞ്ജുവാര്യർ കരസ്ഥമാക്കിയപ്പോൾ മികച്ച നടനുള്ള പുരസ്കാരം കുഞ്ചാക്കോ ബോബനും മികച്ച സ്വഭാവ നടനുള്ള പുരസ്കാരം രമേഷ് പിഷാരടിയും കരസ്ഥമാക്കി. കുഞ്ചാക്കോ ബോബൻ ഭാര്യയായ പ്രിയ, മകൻ ഇസഹാക്ക് എന്നിവർക്കൊപ്പം ആണ് അവാർഡ് നൈറ്റിൽ പങ്കെടുത്തത്. യുകെയിലെ മാഞ്ചസ്റ്ററിൽ വച്ച് നടന്നഅവാർഡ് നൈറ്റിന്റെ മുഖ്യാതിഥി മമ്മൂട്ടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക