തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ മൂന്നു പേരെ തെരുവുനായ ആക്രമിച്ചു. ഓട്ടോ ഡ്രൈവർ ആയ തൃച്ചംബരം പി.വി മുനീർ, കപ്പാലം സി ജാഫർ, പട്ടുവം പി.വി. വിനോദ് എന്നിവർക്കാണ് ഇന്ന് രാവിലെ തെരുവ്നായയുടെ കടിയേറ്റത്. ബസ് സ്റ്റാൻഡിൽ ഉള്ള ഓട്ടോ സ്റ്റാൻഡിൽ വെച്ചാണ് മുനീറിനെ തെരുവുനായ ആക്രമിച്ചത്. മാർക്കറ്റ് റോഡ് ജംഗ്ഷനിലെ കടയുടെ മുൻപിൽ പത്രം വായിച്ചു കൊണ്ടിരുന്ന ജാഫറിനെ നായ ഓടിവന്ന് കടിക്കുകയായിരുന്നു. ഹൈവേയിൽ വച്ചാണ് വിനോദിന് തെരുവുനായയുടെ കടിയേറ്റത്.
താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം മൂന്നു പേരെയും പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമിച്ച തെരുവ് നായകൾ നഗരത്തിൽ തന്നെയുള്ളത് ജനങ്ങളിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. വിവരം അറിഞ്ഞ നഗരസഭ അധ്യക്ഷ മുർഷിദ കൊങ്ങായി, സ്ഥിരം സമിതി അധ്യക്ഷൻ ടി പി മുഹമ്മദ് നിസാർ എന്നിവർ ആശുപത്രിയിലെത്തി ആക്രമണത്തിന് ഇരയായവരെ സന്ദർശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക