കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഭരത് കൃഷ്ണയെയാണ് ഇരുവരും ആക്രമിച്ചത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.
നാദാപുരം പേരോട് വച്ചാണ് ഇരുവരെയും പിടികൂടിയത്. ചൊവ്വാഴ്ച അർദ്ധരാത്രി ചികിത്സ തേടിയെത്തിയ ഇവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ കയ്യേറ്റം ചെയ്തത്. വയനാട്ടിൽ നിന്നുളളവരെന്ന് പറഞ്ഞ് ചികിത്സ തേടിയെത്തിവർക്കൊപ്പമുണ്ടായിരുന്ന ആളുകളായിരുന്നു ഡോക്ടറെ കയ്യേറ്റം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക