ഏറെ ആരാധകരുള്ള താരമാണ് പേളി മാണി. പേളിക്കും കുടുംബത്തിനും സോഷ്യൽ മീഡിയയിൽ വളരെയധികംആരാധകരും ഉണ്ട്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളായാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും കണ്ടുമുട്ടുന്നത്. അവിടെ വെച്ചുള്ള സൗഹൃദം പിന്നീട് പ്രണയത്തിൽ എത്തുകയും വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. ഇരുവർക്കും നില എന്നൊരു മകളും ഉണ്ട്. ബേബി നിലയും ആരാധകർക്കിടയിൽ ഒരു കുഞ്ഞു സെലിബ്രിറ്റിയാണ്. ഇപ്പോഴിതാ താൻ വീണ്ടും അമ്മയാവാൻ പോകുന്നു എന്ന വിവരം പങ്കുവെച്ച് എത്തിയിരിക്കുകയാണ് പേളി. രസകരമായ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ പ്രെഗ്നൻസി വിവരം ആരാധകരെ അറിയിച്ചത്.
പ്രഗ്നൻസി വിവരം പങ്കുവെച്ചുകൊണ്ട് താരം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
“നില : അമ്മേടെ വയറ്റില്‍ കുഞ്ഞു വാവ .. ഡാഡിടെ വയറ്റില്‍ ദോശ..
സന്തോഷവാർത്ത നിങ്ങളുമായി പങ്കുവയ്ക്കുന്നത് ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്. ഞങ്ങൾ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം. മൂന്നുമാസം പ്രഗ്നന്റ് ആണ് ” സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് പേളി മാണി കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക