തെലുങ്ക് സൂപ്പർതാരമായ റോഷൻ മെക മോഹൻലാലിന്റെ മകനായി എത്തുന്നു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന വൃഷഭയിലാണ് താരം മോഹൻലാലിന്റെ മകനായി വേഷമിടുന്നത്. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമ്മിക്കുന്ന ആക്ഷൻ ചിത്രമാണ് ‘വൃഷഭ’.
അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ജൂലൈ അവസാനത്തോടെ ആരംഭിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നന്ദകിഷോർ ആണ്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി എന്നീ അഞ്ചുഭാഷകളിൽ ചിത്രം റിലീസിന് എത്തും. സഹറ എസ് ഖാൻ, സിമ്രാൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക