എല്ലാ ബ്രേക്ഫാസ്റ്റ് ഐറ്റംസിന്റെ കൂടെയും നല്ല കോമ്പിനേഷനാണ് വെജിറ്റബിൾ കുറുമ. പക്ഷേ ഇത് എല്ലാവരും ഉണ്ടാക്കാറില്ല. ഇത് ഉണ്ടാക്കാൻ ഒരുപാട് സമയം എടുക്കും എന്നുള്ളത് തന്നെയാണ് എല്ലാവരെയും ഇത് ഉണ്ടാക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. വെജിറ്റബിൾ കുറുമ എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്നാണ് പറയുന്നത്. ഇത് നമ്മൾ കുക്കറിലാണ് തയ്യാറാക്കി എടുക്കുന്നത്.
കുക്കർ ചൂടായതിനു ശേഷം അല്പം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ വലിയ ജീരകം ചേർത്ത് പൊട്ടിച്ച് എടുക്കാം. പിന്നീട് ഇതിലേക്ക് എരുവിന് ആവശ്യമായ പച്ചമുളക് ചേർത്തു കൊടുക്കണം. രണ്ടുമൂന്ന് വറ്റൽ മുളക് കൂടി ചേർത്തു കൊടുക്കാം ഇത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്തു കൊടുക്കണം. സവാള നല്ലതുപോലെ വാടി കഴിഞ്ഞതിനുശേഷം ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന പച്ചക്കറികൾചേർത്തു കൊടുക്കാം.വെജിറ്റബിൾ കുറുമ തയ്യാറാക്കാനായി ഏത് പച്ചക്കറികളും നമുക്ക് ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഒരു ടീസ്പൂൺ മല്ലിപ്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്തു കൊടുത്തതിനു ശേഷം ഇത് അടച്ചുവെച്ച് ഒരു വിസിൽ വരുന്നത് വരെ വേവിക്കുക.
വിസിൽ വരുമ്പോഴേക്കും നമുക്ക് ഇതിലേക്ക് ഒരു അരപ്പ് റെഡിയാക്കി എടുക്കാം. അരപ്പ് ഉണ്ടാക്കാൻ ആയി കുറച്ച് നാളികേരവും കുറച്ച് അണ്ടിപ്പരിപ്പും ചേർത്ത് വെണ്ണ പോലെ അരച്ചെടുക്കണം. ഒരു വിസിൽ വന്ന് ആവി പോയതിനു ശേഷം കുക്കർ തുറന്ന് ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് ചേർത്തു കൊടുക്കാം എന്നിട്ട് നല്ലതുപോലെ തിളക്കാൻ അനുവദിക്കണം. നല്ലതുപോലെ തിളച്ചതിനു ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകും അര ടീസ്പൂൺ ഗരം മസാലയും കൂടി ചേർത്ത് കൊടുത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. ഇനി ഇതിലേക്ക് കുറച്ച് മല്ലിയില കൂടി വിതറി ബ്രേക്ഫാസ്റ്റിനൊപ്പം വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക