കോഴിക്കോട് മൊട്ടന്തറ ജംഗ്ഷനിൽ പോലീസ് ജീപ്പ് മറിഞ്ഞ് 4 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കോഴിക്കോട് പേരാമ്പ്ര സ്റ്റേഷനിലെ പോലീസ് ജീപ്പ് ആണ് ശനിയാഴ്ച രാവിലെ 11.30 ഓടെ അപകടത്തിൽപ്പെട്ടത്. സബ് ഇൻസ്പെക്ടർ ജിതിൻ വാസ് അടക്കം 4 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
വാഹനത്തിൽ ഉണ്ടായിരുന്ന സബ് ഇൻസ്പെക്ടർ കെ. ജിതിൻ വാസ് (32), സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണൻ(52), അനുരൂപ്(37), ദിൽഷാദ്(37) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റ 4 പോലീസ് ഉദ്യോഗസ്ഥരെയും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായണ്ണ മൊട്ടന്തറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ റോഡിൽ നിന്നും മൊട്ടന്തറ അങ്ങാടിയിലേക്കുള്ള ഇറക്കത്തിൽ വച്ചാണ് ജീപ്പ് മറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക