ബാങ്കോക്ക്: ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിനു വെള്ളി. 2024 ലെ പാരിസ് ഒളിംപിക്സിനും മികച്ച പ്രകടനം പുറത്തെടുത്ത് താരം യോഗ്യത നേടി.
8.37 മീറ്റർ താണ്ടിയാണ് താരം വെള്ളി നേടിയത്. ഒളിംപിക്സ് യോഗ്യത 8.27 മീറ്ററാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണ് ബാങ്കോക്കിലേത്.
ആദ്യ അവസരത്തിൽ 8.10 മീറ്ററായിരുന്നു ശ്രീശങ്കർ ചാടിയത്. രണ്ടാം ശ്രമം ഫൗളായി. മൂന്നാമത്തെ ശ്രമം 8.12 മീറ്ററും നാലാമത് 8.11 മീറ്ററുമായിരുന്നു ശ്രീശങ്കറിന്റെ പ്രകടനം. അവസാന ഊഴത്തിലായിരുന്നു മലയാളി താരം 8.37 മീറ്റർ ചാടിയത്. 8.40 മീറ്റർ ചാടിയ തായ്പെയ് താരത്തിനാണ് ഈയിനത്തിൽ സ്വർണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക