തിരുവനന്തപുരം: വീട്ടുമുറ്റത്ത് നിന്ന മൂന്നുവയസുകാരിയെയും കുട്ടിയുടെ അമ്മയെയും തെരുവ് നായ കടിച്ചു. തിരുവനന്തപുരം ബാലരാമപുരം മംഗലത്ത്കോണത്ത് പുത്തന്‍കാനത്ത് ഗീതയെയും മകള്‍ മൂന്ന് വയസുകാരി അഗ്നിമിത്രയെയുമാണ് തെരുവ് നായ കടിച്ചത്.
കുട്ടിയുടെ മുഖത്തും ഗീതയുടെ കാലിലും കടിയേറ്റു. ശനിയാഴ്ച രാവിലെ തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക