കർക്കിടകമെത്തിയതോടെ നാലമ്പല തീർത്ഥാടകരെ വരവേൽക്കുവാൻ തിരുവില്യാമല വില്വാദ്രിനാഥ ക്ഷേത്രം ഒരുങ്ങിയതായി കൊച്ചിൻ ദേവസ്വം ബോർഡ് അറിയിച്ചു.
തിരുവില്യാമലയിൽ ശ്രീരാമ- ലക്ഷ്മണന്മാർ, കുഴൽമന്ദം പുൽപ്പൂരമന്ദം ഭരതക്ഷേത്രം, കുത്തനൂർ കൽക്കുളത്തെ ശത്രുഘ്ന ക്ഷേത്രം എന്നീ ക്ഷേത്രങ്ങളെ ഉൾക്കൊള്ളിച്ചാണ് ബോർഡ് നാലമ്പലപ്പാത ഒരുക്കിയിരിക്കുന്നത്.
നാല് ക്ഷേത്രങ്ങളും സന്ദർശിക്കുവാൻ 20 കിലോമീറ്റർ സഞ്ചരിച്ചാൽ മതി എന്നതാണ് പ്രധാന പ്രത്യേകത. ഭക്തർക്കായി 17 മുതൽ ഓഗസ്റ്റ് മാസം 16 വരെ പ്രസാദ ഊട്ട്, ശുദ്ധജലം, ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക