സൂപ്പര്‍ ഫുഡ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് നെയ്യ്. എന്നാൽ ഇത് കഴിയ്ക്കാന്‍ എല്ലാ ആളുകള്‍ക്കും മടിയാണ്. ഒരു സ്പൂണ്‍ നെയ്യ് ദിവസേന കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. വിറ്റമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ വീണ്ടും പ്രിയപ്പെട്ടതാക്കുന്നു. നെയ്യ് രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു.
നെയ്യ് സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ദഹനം മെച്ചപ്പെടുത്തുന്നു. രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്ന ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒന്നാണ്.
പ്രതിരോധശക്തി മെച്ചപ്പെടുത്തും അതിനാൽ ആന്റി ഓക്സിഡന്റ് ഗുണങ്ങളും ആന്റിഫംഗല്‍ ഗുണങ്ങളും അടങ്ങിയ നെയ്യ് നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് കൊഴുപ്പിനെ ലയിപ്പിക്കുന്ന ധാതുക്കളും വൈറ്റമിനുകളും ആഗിരണം ചെയ്യാനും നെയ്യ് സഹായിക്കുന്നു. പരിപ്പ്, പച്ചക്കറികള്‍, ഡെസര്‍ട്ടുകള്‍ ഇവയിലെല്ലാം നെയ്യ് ചേർത്ത് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക