സംവിധായകൻ അമൽ നീരദിന്റെ അസിസ്റ്റന്റ് ഷാരോൺ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രം ഐഡന്റിറ്റി വരുന്നു. പരമ്പരാഗതമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിവാഹ സങ്കല്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയിലാണ്ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരുപാട് സ്ത്രീപക്ഷ സിനിമകളും ഷോർട്ട് ഫിലിമുകളും ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും തീർത്തും വ്യത്യസ്തമായ പ്രമേയത്തിലൂടെ ശ്രദ്ധേയമാകുന്ന ചിത്രമാണ് ഐഡന്റിറ്റി.
കുടുംബത്തിന്റെ സമ്മർദ്ദം മൂലം സ്വന്തമായി ഒരു ജോലി എന്ന സ്വപ്നത്തിന് മുന്നേ തന്നെ വിവാഹ ജീവിതത്തിലേക്ക് കടക്കേണ്ടി വന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്ന ഐഡന്റിറ്റിയിൽ അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും എന്തു സംഭവിച്ചു എന്നാണ് പറയാൻ ശ്രമിക്കുന്നത്.
യൂട്യൂബ് ചാനൽ ആയ പ്ലർ മിഷന്റെ ബാനറിൽ ലൂക്ക നിർമ്മിച്ച ചിത്രത്തിൽ പിന്നണി ഗായിക അഭയ ഹിരൺമയി ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അമൃത വിജയൻ സംഗീതം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ അഷ്ബിൻ അംബ്രോസ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മനു, മധു തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക