കോട്ടയം: ലോറിയില്‍ കെട്ടിയ കയര്‍ ദേഹത്ത് കുരുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. കോട്ടയത്ത് സംക്രാന്തി ജംഗ്ഷനിൽ പ്രഭാത സവാരിക്കിറങ്ങിയ കട്ടപ്പന സ്വദേശി മുരളി (50) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ വലതുകാല്‍ അപകടത്തില്‍ അറ്റുപോയി.
ഇന്ന് പുലർച്ചെയാണ് സംഭവം. മധ്യവയസ്കനുമായി ലോറി മീറ്ററുകൾ മുന്നോട്ട് നീങ്ങി. റോഡിൽ ഉരഞ്ഞ് മുരളിയുടെ ഒരു കാൽ അറ്റുപോയി. പച്ചക്കറി കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.
അപകടത്തിന് പിന്നാലെ ലോറിയിലുണ്ടായിരുന്നവര്‍ രക്ഷപെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക