മുട്ട ഇഷ്ടമുള്ള എല്ലാവർക്കും വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ഒരു പക്കോട റെസിപ്പി ആണ് പറയുന്നത്. വളരെ രുചികരവും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം എന്നതും തന്നെയാണ് ഇതിന്റെ പ്രത്യേകത. ഇത് എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നും എന്തൊക്കെയാണ് ചേരുവകൾ എന്നും നമുക്ക് നോക്കാം.
ഇതിനായി ആദ്യം വേണ്ടത് മുട്ട പുഴുങ്ങി എടുക്കുകയാണ്. പുഴുങ്ങിയെടുത്ത മുട്ട നമുക്ക് നാലായി മുറിച്ച് വെക്കാം.അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കടലമാവ് എടുത്ത് പാകത്തിന് ഉപ്പ് മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുറച്ച് ജീരകം, ഗരം മസാല എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുക്കുക. മുട്ട മുക്കി പൊരിച്ചെടുക്കാൻ ആവശ്യമായ വെള്ളം ഒഴിച്ച് മാവ് റെഡിയാക്കുക. മാവിലേക്ക് കുറച്ച് മല്ലിച്ചപ്പ് കൂടി ചേർത്തു കൊടുക്കാം. ഉറച്ചുവെച്ച മുട്ട ഓരോന്നായി മാവിൽ മുക്കി എണ്ണയിൽ പൊരിച്ചെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക