ഇന്ദ്രജിത്തും അനശ്വര രാജനും എത്തുന്ന ‘ഞാൻ കണ്ടതാ സാറെ’യുടെ ചിത്രീകരണം പുരോഗമിക്കുന്നു. സംവിധായകൻ ദീപു കരുണാകരന്റെ നേതൃത്വത്തിലുള്ള ലെമൺ പ്രൊഡക്ഷൻസാണ് നിർമ്മാണം.
മൂന്നാറിൽ തുടങ്ങിയ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ജൂലായ് പതിനാറ് ഞായറാഴ്ച തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ആരംഭിച്ചു. പ്രിയദർശന്റെ സഹ സംവിധായകനായ വരുൺ ജി. പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക