തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയ്ക്ക് കരുതലായി മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ തിരുവനന്തപുരം ജില്ലാ തല ഉദ്ഘാടനം വേറ്റിനാട് എം ജി എം സ്കൂളില്‍ നടക്കും. ജൂലൈ 26 ന് മന്ത്രി ജി ആര് അനില്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്നുള്ള കിടപ്പു രോഗികളും, പാലിയേറ്റീവ് സൊസൈറ്റികൾക്കും വൃദ്ധമന്ദിരങ്ങൾക്കുമായി മുപ്പതിലധികം അപേക്ഷകൾ ലഭിച്ചിരുന്നതിൽ നിന്ന് അർഹമായ പതിമൂന്നു സ്ഥാപനങ്ങളെയാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നതെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ എസ്എഫ്സി അറിയിച്ചു. തിരുവനന്തപുരത്തെ മുണ്ടക്കൽ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്കും വേറ്റിനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്കും ഓക്സിജൻ കോൺസെൻട്രേറ്റുകൾ നൽകിയാണ് ഉദ്ഘാടനം നിർവഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക