ജയറാമും ഭാവനയും പ്രധാന വേഷത്തിൽ എത്തിയ ഹൊറർ ചിത്രം ‘വിന്റര്‍’ ന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ ദീപു കരുണാകരൻ. പുതിയ കഥയായതുകൊണ്ടുതന്നെ ആദ്യ ഭാഗത്തിലെ താരങ്ങളായ ജയറാമും ഭാവനയും ചിത്രത്തിലുണ്ടാകില്ലെന്നും സംവിധായകൻ വ്യക്തമാക്കി.
ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിക്കുമെന്നും അഭിനേതാക്കളുടെ പേര് വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും ദീപു കരുണാകരൻ പ്രതികരിച്ചു.
രണ്ടാം ഭാഗവും ഹൊറർ ചിത്രമായിരിക്കും. ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ പേരുകൾ ഉൾപ്പെടുത്തിയ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. ലെമൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദീപു കരുണാകരൻ തന്നെയാണ് രണ്ടാം ഭാഗത്തിന്റെ നിർമാണവും സംവിധാനവും. ശരത്ത് വിനായകാണ് തിരക്കഥ. സംഗീതം മനു രമേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക