ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടർന്ന് നിരവധി റോഡുകൾ തടസ്സപ്പെട്ടു. അളകനന്ദ നദിയിലെ അണക്കെട്ടിൽ നിന്ന് കനത്ത തോതിൽ വെള്ളം തുറന്നുവിട്ടു. ഇതേ തുടർന്ന് ഗംഗാ നദി ദേവപ്രയാഗിലും ഹരിദ്വാറിലും അപകടനില മറികടന്നിരിക്കുകയാണ്.
അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ “കനത്തതോ അതിശക്തമായതോ ആയ” മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) മുന്നറിയിപ്പുണ്ട്.
അതേസമയം ഇന്ന് ഉത്തരാഖണ്ഡിലെ 13 ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡെറാഡൂൺ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ഉത്തരാഖണ്ഡിൽ പലയിടത്തും മഴ പെയ്തതിനെത്തുടർന്ന് മണ്ണിടിച്ചിലുണ്ടായി. ഇതേതുടർന്ന് ബദരീനാഥ് ദേശീയ പാത ഉൾപ്പെടെയുള്ള നിരവധി റോഡുകൾ തടസ്സപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക