പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് സായ് പല്ലവി. താരത്തിന്റെ ഡാൻസിനും അഭിനയത്തിനുമെല്ലാം ആരാധകർ ഏറെയാണ്. ഇപ്പോൾ ഇതാ അമർനാഥ് യാത്രയിലെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.
‘അമർനാഥ് യാത്ര.. വ്യക്തിപരമായ ചിന്തകൾ സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ. പക്ഷെ, ഈ തീർത്ഥാടന യാത്രയെക്കുറിച്ച് എനിക്ക് എഴുതാതിരിക്കാൻ കഴിയില്ല. കഴിഞ്ഞ കുറേ നാളുകളായി മനസിൽ കൊണ്ടുനടന്ന ആഗ്രഹം ഇവിടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുകയാണ്. അറുപതിലേക്കെത്തിയ മാതാപിതാക്കളെയും ചേർത്തുപിടിച്ച് അവിടെയെത്തിയത് ഒരു മാനസിക പരീക്ഷണം കൂടിയായിരുന്നു എന്നാണ് താരം പറയുന്നത്.
മഞ്ഞിന് നടുവിലൂടെ, ദുർഘടമായ പാതയിലൂടെ, ഏറെ പ്രയാസപ്പെട്ട് അവർ നടന്നുനീങ്ങുന്നതും, നെഞ്ചിൽ കൈവച്ചുകൊണ്ട് അവർ ശ്വാസമെടുക്കുന്നതുമെല്ലാം സർവ്വശക്തനായ ഈശ്വരനോട് ഒരു ചോദ്യം ചോദിക്കാൻ എന്നെ പ്രചോദിപ്പിച്ചു. ദൈവം എന്തുകൊണ്ടാണിത്രയലകലെയാകുന്നത്.. ? എന്നാൽ ദർശനം ലഭിച്ചതിന് ശേഷം ആ ചോദ്യത്തിനുള്ള ഉത്തരമെനിക്ക് ലഭിച്ചു. മലയിറങ്ങി വരുമ്പോൾ ഏറെ ഹൃദയം നിറയ്ക്കുന്ന ഒരു കാഴ്ച ഞാൻ കാണാനിടയായി. തീർത്ഥാടന യാത്ര പൂർണമാക്കാൻ കഴിയാതെ അത്യധികം ക്ഷീണിതരായി ചില യാത്രികർ വഴിയിൽ ഇരിക്കുകയാണ്. മുന്നോട്ട് ചലിക്കാൻ ഇനിയും വയ്യെന്ന അവസ്ഥയിൽ അവർ ”ഓം നമഃശിവായ” എന്ന് ഉറക്കെ ജപിച്ചു. ഇതിന് ശേഷം അവർ യാത്ര തുടർന്നു.
വളരെ അതിശയകരമായ ഒരനുഭവമായിരുന്നു അത്. എന്നെപ്പോലെ ദശലക്ഷക്കണക്കിന് വിശ്വാസികൾക്ക്, ഈ അമർനാഥ് യാത്ര ഒരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാക്കിയ ശ്രീ അമർനാഥ് ജി പ്രതിഷ്ഠാ ബോർഡ് അംഗങ്ങൾക്ക് വളരെ നന്ദിയുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക