വർധിച്ചു വരുന്ന എ ഐ തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി പോലീസ്. പരിചിതമല്ലാത്ത നമ്പറിൽ നിന്ന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുള്ള വ്യാജ ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പോലീസ്. ഇത്തരം സംഭവങ്ങൾ നടന്നാൽ വിവരം ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ പോലീസ് ഹെൽപ് ലൈൻ നമ്പറായ 1930ൽ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.
പരിചയമില്ലാത്ത വീഡിയോ കോളുകൾ ഒഴിവാക്കാനും, പരിചയം ഉളളവർ ആണെങ്കിൽ ഫോണിൽ വിളിച്ച് കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും പോലീസ് പറയുന്നു.
അതേസമയം, കോഴിക്കോട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴി തട്ടിപ്പ് നടന്ന സംഭവത്തിൽ നഷ്ടമായ 40,000 രൂപ കേരളാ പോലീസിന്റെ സൈബർ വിഭാഗം കണ്ടെത്തിയിരുന്നു. മഹാരാഷ്ട്ര രത്നാകർ ബാങ്കിലാണ് പണം കണ്ടെത്തിയത്. അക്കൗണ്ട് കേരളാ പോലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തു. പ്രതിയെ കണ്ടെത്താൻ കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക