ചര്‍മ സംരക്ഷണത്തിന് തൈര് വളരെ നല്ലത് ആണ്. മുഖത്തെ ചുളിവുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അല്ലെങ്കില്മറ്റ് പല പ്രശ്നങ്ങള്‍ മുഖത്ത് ഉണ്ടെങ്കില്‍ മുഖത്തിന് ചേരുന്ന ഫേസ് മാസ്ക്കുകൾ ഉപയോഗിക്കാം. ഈ പാക്കുകള്‍ ചര്‍മ്മത്തെ തണുപ്പിക്കുകയും ചുളിവുകള്‍ കുറയ്ക്കുകയും ചര്‍മ്മം മൃദുലവും സുന്ദരമായി ഇരിക്കുകയും ചെയ്യും.
തൈരില്‍ കുറച്ച് പനിനീര് ചേർത്ത് ചര്‍മ്മത്തില്‍ പുരട്ടുക. ശേഷം 15 മിനിറ്റ് മുഖത്ത് വെച്ചതിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. കഴുകിയ ശേഷം മുഖത്ത് നല്ലൊരു മോയ്സ്ചറൈസര്‍ പുരട്ടുക.
മൂന്ന് സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ ഒലിവ് ഓയിലും മിക്സ് ചെയ്ത് പേസ്റ്റ് ഉണ്ടാക്കുക. ഈ മിശ്രിതം മുഖത്ത് നന്നായി പുരട്ടുക, ഇടയ്ക്കിടയ്ക്ക് മുഖം മസാജ് ചെയ്യുക. 15-20 മിനിറ്റിനു ശേഷം കഴുകിക്കളയുക. ഒരു ആന്റി ഏജിങ് പായ്ക്കായി ഇത് ഉപയോഗിക്കാം.
ഒരു മുട്ടയുടെ വെള്ള എടുത്തശേഷം ഇതിലേക്ക് 1 ടീസ്പൂണ്‍ കടല മാവും ഒരു ചെറിയ പഴവും 2 ടീസ്പൂണ്‍ തൈരും ചേര്‍ക്കുക. ഇവ മൂന്നും നന്നായി മിക്സ് ചെയ്യുക. തൈരില്‍ ഉണ്ടാക്കിയ ഈ മാസ്ക് ദിവസവും പുരട്ടുന്നത് മുഖത്തിന് തിളക്കം വർധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക