പല എല്ലാവരും പൊതുവായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജന വസ്തുവാണ് ഏലയ്ക്ക. ശരീരത്തിന്റെ ആരോഗ്യപ്രശ്നങ്ങളായ ദഹനക്കേട്, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങളെ ഫലപ്രദമായി ചികിത്സിക്കാൻ ഏലയ്ക്കയ്ക്ക് സാധിക്കും. ഇവയിൽ ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ ദഹനാരോഗ്യത്തിന് ഏലയ്ക്ക വെള്ളം ഏറെ സഹായകമാണ്.
ദിവസവും അതിരാവിലെ ഏലയ്ക്ക ഇട്ട വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം നിയന്ത്രണത്തിലാക്കാക്കുമെന്ന് പഠനങ്ങൾ പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏലയ്ക്കാ വെള്ളം സഹായിക്കുന്നു. പ്രമേഹരോഗികൾക്ക് ഇത് ഒരുപാട് ഗുണം ചെയ്യും. കുറച്ച് ദിവസത്തേക്ക് ഇത് കുടുക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കും.
ഏലയ്ക്ക വെള്ളം കുടിക്കുന്നത് പുരുഷന്മാർക്കിടയിൽ ലൈംഗിക ആരോഗ്യത്തിന് ഉത്തമമാണ്. ടെസ്റ്റോസ്റ്റിറോൺ ഉൽപാദനത്തിൽ വലിയൊരു പങ്ക് വഹിക്കുന്ന ധാതുവായ മാംഗനീസ് ഏലയ്ക്കയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാംഗനീസ് അടങ്ങിയ ഭക്ഷണക്രമം ടെസ്റ്റോസ്റ്റിറോൺ അളവ് കൂട്ടുകയും അതുവഴി പുരുഷ ലൈംഗികാരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക