വിഭാഗീയ പ്രവർത്തനം നടത്തിയെന്ന പാർട്ടി കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹസിൻ, ജില്ലാ കമ്മിറ്റി അംഗം കോടിയിൽ രാമകൃഷ്ണൻ എന്നിവരെ ഉൾപ്പെടെ സിപിഐ തരംതാഴ്ത്തി.
പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം മുഹസിനെ ജില്ലാ കമ്മിറ്റിയിലേക്കും ജില്ലാ കമ്മിറ്റി അംഗം കോടിയിൽ രാമകൃഷ്ണനെയും പട്ടാമ്പി മണ്ഡലം സെക്രട്ടറി പി.കെ.സുഭാഷിനെയും ബ്രാഞ്ചിലേക്കുമാണു തരംതാഴ്ത്തിയത്.
ബ്രാഞ്ച് മുതൽ ജില്ലാ സമ്മേളനം വരെയുണ്ടായ വിഭാഗീയതയിൽ മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലും കുറ്റക്കാരനാണെന്നാണു കമ്മിഷൻ കണ്ടെത്തൽ. തൃത്താല, പട്ടാമ്പി, മണ്ണാർക്കാട്, നെന്മാറ മണ്ഡലം സമ്മേളനങ്ങൾ വോട്ടെടുപ്പിലെത്തിച്ചത് വിഭാഗീയതയുടെ ഭാഗമാണ്. തൃത്താല കമ്മിറ്റി പിരിച്ചുവിട്ടേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക