കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. മലദ്വാരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപയുടെ സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ദുബായിൽ നിന്നും നെടുമ്പാശേരിയിലെത്തിയ മുഹമ്മദ് യാസിൻ എന്നയാളാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. മൂന്ന് ഗുളികകളുടെ രൂപത്തിലാക്കി 629 ഗ്രാം സ്വർണ്ണമാണ് ഇയാൾ മലദ്വാരത്തിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.
മലേഷ്യയിൽ നിന്നും കൊച്ചിയിലേക്കുള്ള സ്വർണക്കടത്തിൽ വലിയ തോതിലുള്ള വർദ്ധനവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ 2.13 കോടി രൂപയുടെ സ്വർണ്ണമാണ് മലേഷ്യയിൽ നിന്നും കൊച്ചിയിലേക്ക് ഒഴുകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക