സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി. മോശം കാലാവസ്ഥയെ തുടർന്ന് ബംഗളൂരുവിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം ഭോപ്പാലിൽ അടിയന്തരമായി തിരിച്ചിറക്കിയത്.
ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്തശേഷം ഇരുവരും മടങ്ങുകയായിരുന്നു. വിശാല പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാം സമ്മേളനമാണ് ബംഗളൂരുവിൽ നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക