പാചകത്തിന് മാത്രമല്ല ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ആരോഗ്യത്തിനും സൗന്ദര്യത്തിനും ആയുസ്സിനും എല്ലാം ഇഞ്ചി മികച്ചത് തന്നെയാണ്. എന്നാല്‍ ഇഞ്ചി വാങ്ങി ഒരാഴ്ച കഴിയുമ്പോള്‍ തന്നെ അത് ചീത്തയാവാന്‍ തുടങ്ങുന്നു. പലരും ഫ്രിഡ്ജിലും മറ്റും സൂക്ഷിക്കുകയാണ് ചെയ്യുന്നത്. എന്നിട്ടും പലപ്പോഴും ഇഞ്ചി ചീത്തയാവുന്നു. എന്നാല്‍ ഇഞ്ചി ചീത്തയാവാതെ സൂക്ഷിക്കുന്നതിന് ചില പൊടിക്കൈകള്‍ ഉണ്ട്.
ഇഞ്ചി ഫ്രിഡ്ജില്‍ വയ്ക്കുമ്പോള്‍ നന്നായിട്ടൊന്ന് കഴുകിയെടുത്ത് പേപ്പറിലോ മറ്റോ വച്ച് അതിന്റെ നനവ് മാറ്റിയ ശേഷം ഒരു പേപ്പര്‍ ടവലില്‍ പൊതിഞ്ഞ്- എയര്‍ ടൈറ്റ് ബോക്സിലാക്കി ഫ്രിഡ്ജില്‍ വച്ചുനോക്കൂ.
ഇഞ്ചി വിനാഗിരിയിലോ നാരങ്ങാനീരിലോ ഇട്ടുവയ്ക്കുന്നതും നല്ലൊരു രീതിയാണ്. ഇത് അനുയോജ്യമായ വിഭവങ്ങളിലേക്ക് ചേര്‍ക്കുന്നതിനായി പിന്നീടുപയോഗിക്കാം. ഇഞ്ചിയുടെ തൊലി കളഞ്ഞ്, കഴുകി വൃത്തിയാക്കിയ ശേഷം കഷ്ണങ്ങളായി മുറിച്ച് വൃത്തിയുള്ളൊരു കണ്ടെയ്നറില്‍ വിനാഗിരിയോ ചെറുനാരങ്ങാനിരോ നിറച്ച് അതില്‍ ഇഞ്ചി മുറിച്ചുവച്ചത് ഇട്ടുവയ്ക്കുകയാണ് ചെയ്യേണ്ടത്. പിന്നീട് ആവശ്യമുള്ള സമയത്ത് ഇതില്‍ നിന്ന് എടുത്ത് ഉപയോഗിക്കാം. ഇഞ്ചിയില്‍ ഏതെങ്കിലും വിധത്തിലുള്ള രോഗാണുക്കളുണ്ടെങ്കില്‍ അവയെ നശിപ്പിക്കാനും ഇത് ഏറെ പ്രയോജനപ്രദമാണ്.
ഇഞ്ചിയുടെ തൊലി കളഞ്ഞും സൂക്ഷിക്കാവുന്നതാണ്. ഇത് തൊലി കളഞ്ഞ് പാത്രത്തില്‍ വായു കേറാത്ത രീതിയില്‍ അടച്ച് വെക്കാവുന്നതാണ്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് എന്തുകൊണ്ടും ഉത്തമം. ഇത് ആരോഗ്യത്തിനും വളരെയധികം സഹായകമാണ്.
ഇഞ്ചി പ്ലാസ്റ്റിക് ബാഗിലും സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. ഇത് ഇഞ്ചി കൂടുതല്‍ കാലം ഫ്രഷ് ആയി ഇരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇഞ്ചിയുടെ തൊലി കളഞ്ഞ് സൂക്ഷിക്കുന്നതിനേക്കാള്‍ ഇഞ്ചി മുഴുവനായി പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അതുകൊണ്ട് തന്നെ ഇത് ദീര്‍ഘകാലം സൂക്ഷിക്കുന്നതിന് സഹായിക്കുന്നു. ഫ്രിഡ്ജിലും ഇത് സൂക്ഷിക്കാവുന്നതാണ്.
ഇഞ്ചി ഒന്നിച്ച് വാങ്ങിക്കുമ്പോള്‍ അതില്‍ നിന്നൊു ഭാഗമെടുത്ത് പേസ്റ്റ് ആക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചുവയ്ക്കാം. ഇത് ഒരേസമയം ഇഞ്ചി കേടാകാതെ സൂക്ഷിക്കാനും ഉപകാരപ്പെടും, ഒപ്പം തന്നെ പാചകവും എളുപ്പത്തിലാക്കും. ഇഞ്ചി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കിയ ശേഷം അല്പം ഉപ്പ് ചേര്‍ത്ത് നന്നായി അരച്ചെടുത്താണ് പേസ്റ്റ് തയ്യാറാക്കേണ്ടത്. ഇത് വൃത്തിയുള്ളൊരു കണ്ടെയ്നറിലാക്കി വേണം ഫ്രിഡ്ജില്‍ വയ്ക്കാൻ.
ഇഞ്ചി പൊടിച്ചും സൂക്ഷിക്കാവുന്നതാണ്. ഇഞ്ചി തൊലി കളഞ്ഞ് കഴുകി വൃത്തിയാക്കി പേപ്പറിലോ മറ്റ് വച്ച് ഉണക്കിയെടുത്ത ശേഷം ഓവനില്‍ ബേക്ക് ചെയ്ത് ക്രിസ്പിയാക്കി എടുക്കണം. ശേഷം ഇത് പൊടിച്ച് വൃത്തിയുള്ള കണ്ടെയ്നറിലാക്കി സൂക്ഷിക്കാം. ഇഞ്ചി വെയിലില്‍ ഉണക്കിയും പൊടിച്ചെടുക്കാവുന്നതാണ്.
ഇഞ്ചിയുടെ തൊലി ഉപയോഗപ്രദമാണെന്നത് എത്ര പേര്‍ക്കറിയാം? ഇഞ്ചി നന്നായി കഴുകിയെടുത്ത ശേഷം തൊലി മാറ്റിയത് വേറെയെടുക്കുക. ഇതും നന്നായി കഴുകി വൃത്തിയാക്കണം. ഇനിയിതിലെ വെള്ളം മുഴുവനായി കളഞ്ഞ ശേഷം നല്ല- വൃത്തിയുള്ളൊരു കണ്ടെയ്നറിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ചായയില്‍ ചേര്‍ക്കാനും മറ്റ് പാനീയങ്ങളില്‍ ചേര്‍ക്കാനുമെല്ലാം ഇതുപയോഗിക്കാവുന്നതാണ്. അതുപോലെ ഇറച്ചിയോ മീനോ മാരിനേറ്റ് ചെയ്യാനും ഇതുപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക