വളരെ സുലഭമായ വീടുകളിൽ ലഭ്യമാകുന്ന പച്ചക്കറിയാണ് കോവയ്ക്ക. വീട്ടിൽ ഉണ്ടെങ്കിൽ എല്ലായ്പ്പോഴും ഒരേ രീതിയിൽ വച്ച് അത് മടുത്തു കാണും. എന്നും ഉണ്ടാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി നമുക്ക് ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കാം. ഉറപ്പായും എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയാണ് ഇത്. ഇതിനായി കോവയ്ക്ക കഴുകിയതിനുശേഷം ഒട്ടും വെള്ളം ഇല്ലാതെ ചെറുതായി അരിഞ്ഞെടുക്കണം.
അരിഞ്ഞെടുത്ത കോവയ്ക്കയിലേക്ക് കുറച്ച് നാളികേരം ചിരകിയത് സവാള ചെറുതായി അരിഞ്ഞത്, ചെറുതായി അരിഞ്ഞാൽ പച്ചമുളക്, ചെറുതായി അരിഞ്ഞ ഒരു കഷണം ഇഞ്ചി ആവശ്യത്തിന് ഉപ്പ് കുറച്ച് കറിവേപ്പില എന്നിവ ചേർത്ത് കൈ ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഒട്ടും വെള്ളം ചേർക്കാതെ കുറഞ്ഞത് രണ്ടു മിനിറ്റ് നേരത്തേക്ക് റസ്റ്റ് ചെയ്യാനായി ഈ കൂട്ട് മാറ്റിവെക്കാം.
അതിനുശേഷം ഒരു പാൻ വെച്ച് ചൂടാക്കി അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കണം. വെളിച്ചെണ്ണ നല്ലതുപോലെ ചൂടായി തുടങ്ങുമ്പോൾ കടുകും മുളകും കറിവേപ്പിലയും ഇട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കണം. ശേഷം ഇതിലേക്ക് തയ്യാറാക്കി വച്ച കോവയ്ക്ക മിക്സ് ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം തീ കുറച്ചുവെച്ച് കോവയ്ക്ക വേവിച്ചെടുക്കണം. രുചികരമായ കോവയ്ക്ക തോരൻ റെഡിയായി കഴിഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക