ധാരാളം പോഷക ഗുണങ്ങൾ ഉള്ള പച്ചക്കറി ആയ ക്യാരറ്റ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെയധികം നല്ലതാണ്. ധാരാളമായി പോഷകങ്ങൾ അടങ്ങിയ ക്യാരറ്റ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ക്യാരറ്റിൽ അടങ്ങിയ നാരുകൾ, ബീറ്റാ കരോട്ടിൻ, ലൂട്ടീൻ,ആൻന്തോസയാനിൻ എന്നിവ ശരീരത്തെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. കാരറ്റിൽ അടങ്ങിയ ലൂട്ടീനും ലൈക്കോപ്പീനും കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.
കൂടാതെ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻഎ കാഴ്ച ശക്തിക്ക് വളരെയധികം ഗുണകരമാണ്. ആരോഗ്യകരമായ ദഹനത്തിന് പ്രധാന പങ്കു വഹിക്കുന്ന നാരുകൾ ക്യാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്യാരറ്റ് മലബന്ധം പോലുള്ള പ്രശ്നങ്ങളെ തടയുന്നതിനും ക്യാരറ്റിൽ അടങ്ങിയ ഫാൽക്കാരിനോൾ ചിലതരം ക്യാൻസറുകൾക്കെതിരെ സംരക്ഷണം നൽകുന്നതിനും ഉപകരിക്കും.
ഉയർന്ന അളവിൽ ഫൈബർ അടങ്ങിയതിനാൽ ക്യാരറ്റ് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും രക്തക്കുഴലുകളുടെയും ധമനികളുടെയും ഭിത്തികളിൽ നിന്ന് അധിക കൊളസ്ട്രോളിന് നീക്കം ചെയ്യുന്നതിനും സഹായിക്കും. ലിവർ സിറോസിസ് ക്യാരറ്റ് ജ്യൂസ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. ക്യാരറ്റ് ജ്യൂസിൽ ധാരാളമായി അടങ്ങിയ പോഷക ഗുണങ്ങൾ കരൾ എൻസൈമുകളെ നന്നാക്കാനും പുനരുജീവിപ്പിക്കാനും സഹായിക്കും. അതുപോലെ തന്നെ ഭക്ഷണത്തിൽ ക്യാരറ്റ് ഉൾപ്പെടുത്തുന്നത് മുടിയുടെ സംരക്ഷണത്തിനും ചർമ്മത്തെ തിളക്കമുള്ള സഹായിക്കും.
പൊട്ടാസ്യം ധാരാളമായി അടങ്ങിയ ക്യാരറ്റ് രക്തക്കുഴലുകളിലെയും ധമനികളിലെയും തിരിമുറുക്കം ലഘൂകരിക്കുന്നതിനും രക്ത ചംക്രമണം വർദ്ധിപ്പിച്ച് ഉയർന്ന ബിപി കുറയ്ക്കുന്നതിനും സഹായിക്കും.ക്യാരറ്റിൽ അടങ്ങിയ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും നാഡി വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും തലച്ചോറിന്റെ ശക്തി മെച്ചപ്പെടുത്തുന്നതിനും ഉതകുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക