’96’ എന്ന തമിഴ് ചിത്രത്തിലെ ജാനുവായി ആരാധകരുടെ മനസിൽ ഇടം പിടിച്ച താരമാണ് ഗൗരി ജി കിഷന്. ചിത്രത്തിലെ കൗമാരക്കാരി ജാനുവിനെ ഇരു കൈകളും നീട്ടിയാണ് ആരാധകർ സ്വാഗതം ചെയ്തത്. താരം പിന്നീട് മലയാളത്തിലും നായികയായി എത്തി.
ഇപ്പോഴിതാ തന്റെ പുതിയ ടാറ്റു പ്രേക്ഷകറീ കാണിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് നടി. ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവച്ച്, ഇത് തന്റെ ശരീരത്തിൽ എവിടെയാണ് ചെയ്യുന്നതെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടി ചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി കമന്റുകളും ഗൗരിക്കു ലഭിക്കുകയുണ്ടായി. അതിനു ശേഷമാണ് ടാറ്റു ചെയ്ത ചിത്രം നടി ആരാധകരുമായി പങ്കുവച്ചത്.
വയറിനു സമീപത്തായി നെഞ്ചിനോടു ചേർന്നാണ് നടി ടാറ്റു ചെയ്തിരിക്കുന്നത്. ‘റിബ് ടാറ്റു’ എന്നാണ് ഗൗരി ഇതിനെ വിളിക്കുന്നത്. കൈത്തണ്ടയിൽ ഉദയ സൂര്യന്റെ ഒരു ടാറ്റൂ ഗൗരി നേരത്തെ പതിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക