തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭര്‍ത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകള്‍ താരം ഇൻസ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തു. ഇതാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് ആരാധകരെ എത്തിച്ചത്. എന്നാൽ ഇക്കാര്യത്തില്‍ സ്വാതി റെഡ്ഡി പ്രതികരിച്ചിട്ടില്ല. പൈലറ്റായ വികാസ് വാസുവും സ്വാതിയും വിവാഹിതരായത് 2018ലായിരുന്നു.
എന്നാൽ ഇതുപോലെ നേരത്തെയും സ്വാതി ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ ഇൻസ്റ്റാഗ്രാമില്‍ നിന്ന് നീക്കം ചെയ്തിരുന്നു. സ്വാതി റെഡ്ഡി വിവാഹ മോചിതയാകുന്നുവെന്ന് വാര്‍ത്തയും വന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരുന്നു. തന്റെ ഭര്‍ത്താവിനൊപ്പമുളള ഫോട്ടോകള്‍ ആര്‍ക്കീവാക്കിയതാണെന്ന് താരം പിന്നീട് വ്യക്തമാക്കുകയായിരുന്നു.
‘ആമേൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരം ‘നോര്‍ത്ത് 24 കാത’ത്തിലും മികച്ച കഥാപാത്രമായി വേഷമിട്ടിരുന്നു. അനില്‍ രാധാകൃഷ്ണ മേനോന്റെ സംവിധാനത്തിലുള്ള ചിത്രത്തില്‍ ‘നാരായണി’ എന്ന വേഷത്തിലായിരുന്നു സ്വാതിഎത്തിയത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ സംവിധാനത്തിലുള്ള ‘ഡബിള്‍ ബാരലി’ലും സ്വാതി ഒരു പ്രധാന വേഷത്തില്‍ എത്തി. ജയസൂര്യ നായകനായി വേഷമിട്ട മലയാളം ചിത്രം ‘തൃശൂര്‍ പൂര’ത്തിലും നായിക സ്വാതിയായിരുന്നു. ‘ആട് ഒരു ഭീകര ജീവിയാണെ’ന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും സ്വാതി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക